Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Win

ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന് ലോ​ഡ്‌​സി​ല്‍ ച​രി​ത്ര ടെ​സ്റ്റ് ജ​യം

ല​ണ്ട​ന്‍: ക്രി​ക്ക​റ്റി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ലോ​ഡ്‌​സി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കു ച​രി​ത്ര ജ​യം. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ഏ​ക ടെ​സ്റ്റി​ല്‍ 270 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

വ​നി​താ ടീം ​ലോ​ഡ്‌​സി​ല്‍ നേ​ടു​ന്ന ആ​ദ്യ ടെ​സ്റ്റ് ജ​യം. ടെ​സ്റ്റി​ല്‍ ഇ​തു​വ​രെ​യാ​യി ലോ​ഡ്‌​സി​ല്‍ 152 വ​നി​താ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. എ​ന്നാ​ല്‍, ഇ​ന്ത്യ​യു​ടെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇ​ന്ത്യ​യു​ടെ ക്രാ​ന്തി ഗൗ​ഡാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

ലോ​ഡ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി എ​ന്ന നേ​ട്ട​വും ക്രാ​ന്തി​ക്കു സ്വ​ന്തം. സ്‌​കോ​ര്‍: ഇ​ന്ത്യ 285, 341/7 ഡി​ക്ല​യേ​ര്‍​ഡ്. ഇം​ഗ്ല​ണ്ട് 170, 186.

ഇ​ന്ത്യ​ക്കാ​യി ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ സ്മൃ​തി മ​ന്ദാ​ന (83), ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ (58), ദീ​പ്തി ശ​ര്‍​മ (57) എ​ന്നി​വ​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. 37 റ​ണ്‍​സ് വ​ഴ​ങ്ങി ക്രാ​ന്തി ഗൗ​ഡ് അ​ഞ്ചും സ​യാ​ലി സ​ത്ഘാ​രെ, സ്‌​നേഹ റാ​ണ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി​യ​തോ​ടെ ഇം​ഗ്ല​ണ്ട് 170നു ​പു​റ​ത്ത്.

ഇ​ന്ത്യ​ക്കാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ യ​സ്തി​ക ഭാ​ട്യ (113) സെ​ഞ്ചു​റി നേ​ടി. സ്മൃ​തി മ​ന്ദാ​ന (70), റി​ച്ച ഘോ​ഷ് (50) എ​ന്നി​വ​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യും സ്വ​ന്ത​മാ​ക്കി. 457 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​നെ, നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്‌​നേ​ഹ റാ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ സ​യാ​ലി, ക്രാ​ന്തി, ദീ​പി​ത് ശ​ര്‍​മ എ​ന്നി​വ​രും ചേ​ര്‍​ന്ന് 186നു ​പു​റ​ത്താ​ക്കി.

Sports

വ​​നി​​താ സൂ​​പ്പ​​ർ ലീ​​ഗ്: സി​​റ്റി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം

ഓ​​ൾ​​ഡ് ട്ര​​ഫോ​​ർ​​ഡ്: ആ​​ദ്യ പ​​കു​​തി​​യി​​ലെ വി​​വി​​യാ​​ൻ മി​​ഡെ​​മ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് (3-0) മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രേ മി​​ന്നും ജ​​യം.

ജ​​യ​​ത്തോ​​ടെ വ​​നി​​താ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ 2016ന് ​​ശേ​​ഷം ലീ​​ഗ് കി​​രീ​​ട​​മെ​​ന്ന സ്വ​​പ്ന​​ത്തി​​ലേ​​ക്ക് സി​​റ്റി കൂ​​ടു​​ത​​ൽ അ​​ടു​​ത്തു. ആ​​ദ്യ പ​​കു​​തി​​യു​​ടെ 17, 19 മി​​നി​​റ്റു​​ക​​ളി​​ൽ വി​​വി​​യാ​​ൻ മി​​ഡെ​​മ യു​​ണൈ​​റ്റ​​ഡ് വ​​ല കു​​ലു​​ക്കി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ കാ​​സ്പ​​രി​​ജി സി​​റ്റി​​യു​​ടെ മൂ​​ന്നാം ഗോ​​ളും നേ​​ടി ത​​ക​​ർ​​പ്പ​​ൻ ജ​​യ​​മൊ​​രു​​ക്കി.


വി​​ജ​​യ​​ത്തോ​​ടെ 22 മ​​ത്സ​​ര​​ങ്ങ​​ളി​​ലെ 19 എ​​ണ്ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ൾ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള സി​​റ്റി​​ക്ക് 49 പോ​​യി​​ന്‍റാ​​യി. എ​​മി​​റേ​​റ്റ്സി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ടോ​​ട്ട​​ൻ​​ഹാ​​മി​​നെ 2-5ന് ​​തോ​​ൽ​​പ്പി​​ച്ച ആ​​ഴ്സ​​ണ​​ൽ 11 പോ​​യി​​ന്‍റു​​ക​​ൾ പി​​ന്നി​​ലാ​​യി 38 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

Sports

ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് കപ്പില്‍ മു​​ത്ത​​മി​​ട്ട് സെ​​ന​​ഗ​​ൽ

റ​​ബാ​​ത്ത് (മൊ​​റോ​​ക്കോ): ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട് സെ​​ന​​ഗ​​ൽ. ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. സെ​​ന​​ഗ​​ൽ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാം നേ​​ഷ​​ൻ​​സ് ക​​പ്പ് കി​​രീ​​ട​​മാ​​ണി​​ത്. നേ​​ര​​ത്തേ 2021ലാ​​ണ് സെ​​ന​​ഗ​​ൽ ആ​​ദ്യ​​മാ​​യി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

റബാത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മി​​ക​​ച്ച പോ​​രാ​​ട്ടം ന​​ട​​ത്തി​​യ ഇ​​രു ടീ​​മി​​നും അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ടു. അ​​ധി​​ക സ​​മ​​യ​​ത്തി​​ന്‍റെ നാ​​ലാം മി​​നി​​റ്റി​​ൽ പാ​​പെ ഗു​​യെ​​യി​​ലൂ​​ടെ​​യാ​​ണ് സെ​​ന​​ഗ​​ൽ വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത്.

ഫൈ​​ന​​ൽ നാ​​ട​​കം

മ​​ത്സ​​ര​​ത്തി​​ന്‍റെ 90 മി​​നി​​റ്റു​​ക​​ൾ​​ക്ക് ശേ​​ഷ​​മു​​ള്ള അ​​ധി​​ക സ​​മ​​യം നാ​​ട​​കീ​​യ​​ത​​ക​​ളു​​ടേ​​താ​​യി​​രു​​ന്നു. 90+2 മി​​നി​​റ്റി​​ൽ സെ​​ന​​ഗ​​ലി​​ന്‍റെ സെ​​ക് നേ​​ടി​​യ ഗോ​​ൾ, ഹ​​ക്കി​​മി​​യെ ഫൗ​​ൾ ചെ​​യ്തു എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ റ​​ഫ​​റി നി​​ഷേ​​ധി​​ച്ചു.

ഇ​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ 90+8 മി​​നി​​റ്റി​​ൽ മൊ​​റോ​​ക്കോ​​യു​​ടെ ബ്രാ​​ഹിം ഡി​​യാ​​സി​​നെ ഡി​​ഒൗ​​ഫ് ഫൗ​​ൾ ചെ​​യ്ത​​തി​​ന് മൊ​​റോ​​ക്കോ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി അ​​നു​​വ​​ദി​​ച്ചു. ഈ ​​തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ച്ച് സെ​​ന​​ഗ​​ൽ ടീ​​മി​​നോ​​ട് ക​​ളി മ​​തി​​യാ​​ക്കി തി​​രി​​കെ ക​​യ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സെ​​ന​​ഗ​​ൽ താ​​ര​​ങ്ങ​​ൾ മൈ​​താ​​നം വി​​ട്ടു പു​​റ​​ത്തു​​പോ​​യി. ഏ​​ക​​ദേ​​ശം പ​​ത്ത് മി​​നി​​റ്റോ​​ളം ക​​ളി ത​​ട​​സ​​പ്പെ​​ട്ടു. ഒ​​ടു​​വി​​ൽ നാ​​യ​​ക​​ൻ സാ​​ദി​​യോ മാ​​നെ​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് താ​​ര​​ങ്ങ​​ൾ വീ​​ണ്ടും ക​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്.

സ്വ​​ന്തം ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ടി​​നു​​ശേ​​ഷം കി​​രീ​​ടം വീ​​ണ്ടെ​​ടു​​ക്കാ​​മെ​​ന്ന മൊ​​റോ​​ക്കോ​​യു​​ടെ ആ​​ഗ്ര​​ഹം സ​​ഫ​​ല​​മാ​​യി​​ല്ല. 1976ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ഏ​​ക കി​​രീ​​ട​​നേ​​ട്ടം.

Sports

ഇ​ഷാ​ൻ കി​ഷ​ൻ ത​ക​ർ​ത്തു; ജാ​ര്‍​ഖ​ണ്ഡി​ന് ക​ന്നി​ക്കി​രീ​ടം

പൂ​നെ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കി​രീ​ടം ജാ​ര്‍​ഖ​ണ്ഡി​ന്. ക​ലാ​ശ​പ്പോ​രി​ൽ ഹ​രി​യാ​ന​യെ 69 റ​ൺ​സി​നാ​ണ് ത​ക​ർ​ത്താ​ണ് ജാ​ര്‍​ഖ​ണ്ഡ് ക​ന്നി​ക്കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.​ സ്കോ​ർ: ജാ​ര്‍​ഖ​ണ്ഡ് 263/3 ഹ​രി​യാ​ന 193 (18.3).

ജാ​ർ​ഖ​ണ്ഡ് ഉ​യ​ർ​ത്തി​യ 262 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹ​രി​യാ​ന 193 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി. ഹ​രി​യാ​ന​യ്ക്ക് വേ​ണ്ടി യ​ഷ് വ​ർ​ധ​ൻ ദ​ലാ​ൽ (53), സാ​മ​ന്ത് ദേ​വേ​ന്ദ്ര​ർ (38) നി​ഷാ​ന്ത് സി​ന്ധു (31) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ജാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി ബാ​ൽ കൃ​ഷ്ണ​യും സു​ശാ​ന്ത് മി​ശ്ര​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡി​നാ​യി ഇ​ഷാ​ൻ കി​ഷ​ൻ (101) സെ​ഞ്ചു​റി നേ‌​ടി. കു​മാ​ര്‍ കു​ഷാ​ഗ്ര (38 പ​ന്തി​ല്‍ 81 ), അ​നു​കൂ​ല്‍ റോ​യി​യും (20 പ​ന്തി​ല്‍ 40*) റോ​ബി​ന്‍ മി​ന്‍​സും(14 പ​ന്തി​ല്‍ 31*) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു.

ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​നെ ക​ളി​യി​ലെ താ​ര​മാ​യും അ​നു​കു​ൽ റോ​യി​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

 

 

 

 

Sports

ലാ ​​ലി​​ഗ: ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം


സ്പെ​​യി​​ൻ: ലാ ​​ലി​​ഗ​​യി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​വു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ. റ​​യ​​ൽ ബെ​​റ്റി​​സി​​നെ​​തി​​രേ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മൂ​​ന്നി​​നെ​​തി​​രേ അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ബാ​​ഴ്സ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ബാ​​ഴ്സ​​യ്ക്കുവേ​​ണ്ടി ഫെ​​റാ​​ൻ ടോ​​റ​​സ് ഹാ​​ട്രി​​ക് നേ​​ടി തി​​ള​​ങ്ങി​​യ​​പ്പോ​​ൾ റൂ​​ഡി ബാ​​ർ​​ഡ്ജി​​യും ലാ​​മി​​ൻ യ​​മാ​​ലും ഓ​​രോ ഗോ​​ൾ നേ​​ടി.


സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ ബെ​​റ്റി​​സാ​​ണ് ആ​​ദ്യം ലീ​​ഡെ​​ടു​​ത്ത​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​റാം മി​​നി​​റ്റി​​ൽ ആ​​ന്‍റ​​ണി​​യാ​​ണ് ബാ​​ഴ്സ​​യു​​ടെ വ​​ല​​കു​​ലു​​ക്കി​​യ​​ത്. ലീ​​ഡ് വ​​ഴ​​ങ്ങി അ​​ഞ്ച് മി​​നി​​റ്റി​​നു​​ള്ളി​​ൽ ബാ​​ഴ്സ തി​​രി​​ച്ച​​ടി​​ച്ചു. 11-ാം മി​​നി​​റ്റി​​ൽ ഫെ​​റാ​​ൻ ടോ​​റ​​സി​​ലൂ​​ടെ ബാ​​ഴ്സ ഒ​​പ്പ​​മെ​​ത്തി്. ര​​ണ്ട് മി​​നി​​റ്റി​​നു​​ള്ളി​​ൽ ര​​ണ്ടാം ഗോ​​ളും നേ​​ടി​​യ ടോ​​റ​​സ് 40-ാം മി​​നി​​റ്റി​​ൽ ഹാ​​ട്രി​​ക് തി​​ക​​ച്ചു. ഇ​​തി​​നി​​ട​​യി​​ൽ റൂ​​ഡി ബാ​​ർ​​ഡ്ജി​​യും അ​​ക്കൗ​​ണ്ട് തു​​റ​​ന്നു.


59-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ലാ​​മി​​ൻ യ​​മാ​​ൽ ഗോ​​ളാ​​ക്കി മാ​​റ്റി​​യ​​തോ​​ടെ ബാ​​ഴ്സ നാ​​ല് ഗോ​​ളു​​ക​​ളു​​ടെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. 85-ാം മി​​നി​​റ്റി​​ൽ ഡി​​യ​​ഗോ ലോ​​റ​​ന്‍റെ​​യും 90-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ കു​​ച്ചോ ഹെ​​ർ​​ണാ​​ണ്ട​​സും ഗോ​​ളു​​ക​​ൾ ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും ബെ​​റ്റി​​സി​​നെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​ല്ല.


മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല്ലാ​​റ​​യ​​ൽ 2-0ന് ​​ഗ​​റ്റാ​​ഫ​​യെ​​യും ആ​​ൽ​​വ്സ് 1-0ന് ​​റി​​യ​​ൽ സൊ​​സൈ​​ഡി​​നെ​​യും അത്‌ല​​റ്റി​​ക് ക്ല​​ബ് 1-0ന് ​​അത്‌ലറ്റി​​കോ മാ​​ഡ്രി​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

 

Sports

ക്ലെ​ർ​ക്കി​നും ലോ​റ​യ്ക്കും അ​ർ​ധ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. സ്കോ​ർ ഇ​ന്ത്യ: 251/10 (49.5) ദ​ക്ഷി​ണാ​ഫ്രി​ക്ക് 252/7 ( 48.5). ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 252 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക് ഏ​ഴു പ​ന്തും മൂ​ന്നു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു.

രണ്ടാമത് ബാറ്റ് ചെയ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. സ്കോ​ർ ബോ​ർ​ഡി​ൽ ആ​റു റ​ൺ​സ് ആ​യ​പ്പോ​ഴേ​ക്കും ത​സ്മി​ൻ ബ്രി​ട്ട്സ് പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. തു​ട​ർ​ന്ന് വ​ന്ന​വ​ർ​ക്ക് നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ൽ 81/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ ലോ​റ വോ​ൾ​വാ​ർ​ട്ട് (70) ന​ടൈ​ൻ ഡി ​ക്ലെ​ർ​ക്ക് (84) എ​ന്നി​വ​ർ ക​ളം നി​റ​ഞ്ഞ​തോ​ടെ ക​ളി ഇ​ന്ത്യ​യു​ടെ കൈ​യി​ൽ നി​ന്നും വ​ഴു​തി​പ്പോ​യി. ക്ലോ ​ട്ര​യ​ൺ (49) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി ക്രാ​ന്തി ഗൗ​ഡും സ്നേ​ഹ് റാ​ണ​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 251 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​ച്ച ഘോ​ഷി​ന്‍റെ (94) ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. 102 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ആ​റു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ ഇ​ന്ത്യ​യെ റി​ച്ച - അ​മ​ന്‍​ജോ​ത് കൗ​ര്‍ (13) സ​ഖ്യ​മാ​ണ് വ​ൻ നാ​ണ​ക്കേ​ടി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​വ​രും 51 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. പി​ന്നാ​ലെ റി​ച്ച​യ്‌​ക്കൊ​പ്പം സ്‌​നേ​ഹ് റാ​ണ ക്രീ​സി​ല്‍ (33) എ​ത്തി​യ​തോ​ടെ സ്കോ​റി​ന്‍റെ വേ​ഗം കൂ​ടി. ഇ​രു​വ​രും 53 പ​ന്തി​ല്‍ 88 റ​ണ്‍​സാ​ണ് കൂ​ട്ടി​ചേ​ര്‍​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ച‌​ലോ ട്രി​യ​ൻ മൂ​ന്നും മ​രി​സെ​യ്ൻ കാ​പ്, ന​ദി​ൻ ഡി ​ക്ല​ർ​ക്ക്, നൊ​ൻ​കു​ലു​ലെ​കോ മ​ബ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Latest News

Corehub Up